HomeSportsഉത്തേജക മരുന്നുപയോഗം ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ; റഷ്യയെ ഒളിമ്പിക്സിൽ നിന്നും വിലക്കി

ഉത്തേജക മരുന്നുപയോഗം ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ; റഷ്യയെ ഒളിമ്പിക്സിൽ നിന്നും വിലക്കി

2018ല്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്ബിക്സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്ബിക്സ് കമ്മിറ്റിയുടെ (ഐഒസി) വിലക്ക്. അതേസമയം ഒളിമ്ബിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ റഷ്യ രംഗത്ത് വന്നു. വരുന്ന ഒളിമ്ബിക് ഗെയിമുകളില്‍ റഷ്യ പങ്കെടുത്തേക്കില്ലെന്നാണ് സൂചനകള്‍.

2014 ലെ സോചി ഒളിമ്ബിക്സില്‍ റഷ്യന്‍ അധികൃതരുടെ ഒത്താശയോടെ തന്നെ താരങ്ങള്‍ ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ തീരുമാനം. 2018ല്‍ ദക്ഷിണകൊറിയയിലെ പ്യോങ്ചാഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്നതിനാണ് റഷ്യന്‍ ടീമിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക് സ്വതന്ത്ര്യ പതാകയ്ക്ക് കീഴില്‍ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു. 2014ലെ ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments