HomeNewsLatest Newsഒാഖി ദുരന്തം; നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ അംഗീകാരം; ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരുക്കേറ്റവര്‍ക്ക് പ്രത്യേക...

ഒാഖി ദുരന്തം; നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ അംഗീകാരം; ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരുക്കേറ്റവര്‍ക്ക് പ്രത്യേക ധനസഹായം

ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ നിധിയില്‍ ഇളവ് നല്‍കും. നിലവിലുളള മാനദണ്ഡ പ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ അതില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.

ദുരിതബാധിതര്‍ക്കായുള്ള ചികിത്സ സഹായമുള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാനും മന്ത്രിസഭായോഗം തീരുമാനമായിട്ടുണ്ട്. പാക്കേജ് നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയെ രൂപീകരിച്ചു. പൂന്തുറ വിഴിഞ്ഞം ഉള്‍പ്പെടെയുള്ള മേഖലകളുടെ പുനഃരുദ്ധാരണവും പാക്കേജിന്റെ ഭാഗമായിട്ടുണ്ട്. 20000 രൂപയായിരുന്ന ചികിത്സ ധനസഹായം വര്‍ധിപ്പിക്കാനും ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരുക്കേറ്റവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശമേഖലയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സമഗ്ര പാക്കേജ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments