HomeNewsShortക്രിക്കറ്റ് ലോകകപ്പ്: ത്രില്ലിംഗ് പോരാട്ടത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ടിന് ലോകകിരീടം

ക്രിക്കറ്റ് ലോകകപ്പ്: ത്രില്ലിംഗ് പോരാട്ടത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ടിന് ലോകകിരീടം

ലോകകപ്പ് ഫൈനലില്‍ അപ്രതീക്ഷിത ജയം നേടിയ ഇംഗ്ലണ്ട് ജേതാക്കളായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ കന്നിക്കിരീടമാണ് ഇത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ അവിടെയും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. എന്തുകൊണ്ടും ന്യൂസിലന്റ് അര്‍ഹിച്ച കിരീടം കൂടിയാണിത്. പക്ഷേ നിര്‍ഭാഗ്യം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം വന്നതോടെ കിരീടം അവര്‍ക്ക് ലഭിക്കാതെ പോവുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലന്റ് ഉയര്‍ത്തിയത്. പ്രതീക്ഷ നല്‍കിയ തുടക്കത്തിന് ശേഷം ന്യൂസിലന്റ് സ്വയം പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ ഗംഭീര ബൗളിംഗും ഫീല്‍ഡിംഗും മത്സരത്തില്‍ മികച്ച് നിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments