HomeSportsഡെല്‍ഹിക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് സമനില

ഡെല്‍ഹിക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് സമനില

ല്‍ഹി: നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിട്ടും ഒരു ഗോളിനപ്പുറം നേടാനാവാതെ പോയ നോര്‍ത്ത് ഈസ്റ്റിന് ഡല്‍ഹിയ്‌ക്കെതിരെ സമനില. മുഴുവന്‍ സമയം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന ഡെല്‍ഹിയ്‌ക്കെതിരെ 72-ാം മിനിറ്റില്‍ ഉജ്ജ്വലമായ ഫ്രീകിക്കിലൂടെ സിമാവോ സബ്രാസയാണ് നോര്‍ത്ത് ഈസ്റ്റിനായി സമനില ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് കിക്കെടുത്ത പോര്‍ച്ചുഗല്‍ താരം ഡെല്‍ഹി താരങ്ങള്‍ തീര്‍ത്ത പ്രതിരോധ മതിലിന് മുകളിലൂടെ അളന്നുമുറിച്ച ഷോട്ടിലൂടെ പന്ത് വലയ്ക്കകത്താക്കി.

ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ചത് നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നെങ്കിലും ഗോൾ നേടിയത് ആതിഥേയരായ ഡൽഹി. ഇരു ടീമുകളും ഏതാനും അവസരങ്ങൾ പാഴാക്കിയശേഷം ആദ്യ ഗോൾ വന്നത് 37–ാം മിനിറ്റിൽ. പന്തുമായി നോർത്ത് ഈസ്റ്റ് ബോക്സിന് മുന്നിലേക്ക് കയറിവന്ന ഫ്രഞ്ച് താരം ഫ്ലോറന്റ് മലൂദ പന്ത് നേരെ ഗാഡ്സെയ്ക്ക് മറിച്ചു. ഗാഡ്സെയ്ക്ക് ലക്‌ഷ്യം തെറ്റിയില്ല.

ഏഴ് മത്സരങ്ങളില്‍ 13 പോയന്റുമായി ഡെല്‍ഹി രണ്ടാം സ്ഥാനത്ത് തുടരുന്നു. മത്സരത്തില്‍ ഒരു പോയന്റ് ലഭിച്ച നോര്‍ത്ത് ഈസ്റ്റ് ഏഴു മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായി ഏഴാം സ്ഥാനത്താണ്.

RELATED ARTICLES

Most Popular

Recent Comments