HomeSportsഗോള്‍ നേടിയിട്ടും മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

ഗോള്‍ നേടിയിട്ടും മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില. മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് സമനിലക്കുരുക്കില്‍ പെട്ടത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക് സിഫ്നിയോസ് ആണ് സീസണിലെ കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ഇനിയൊരു ഗോള്‍രഹിത മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ആദ്യ വിസില്‍ മുതല്‍ തന്നെ ഉണര്‍ന്നു കളിച്ചു. മുംബൈ ഗോള്‍ മുഖം ലക്ഷ്യമാക്കി തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍. 14-ാം മിനുട്ടില്‍ ആക്രമണത്തിന് ഫലം കണ്ടു. ജോഹാനസ് സിഫ്നിയോസിന്റെ ബൂട്ടില്‍ നിന്നും ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോള്‍ പിറന്നു.

27-ാം മിനുട്ടില്‍ ലീഡ് ഉയര്‍ന്നെന്നു തോന്നിച്ച സികെ വിനീതിന്റെ ഉശിരന്‍ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് സമര്‍ത്ഥമായി തട്ടിയകറ്റി. 42-ാം മിനുട്ടില്‍ ബെര്‍ബെറ്റോവിന്റെ പാസ് സ്വീകരിച്ചുള്ള തുറന്ന ചാന്‍സ് നഷ്ടപ്പെടുത്തിയതില്‍ ജാക്കിചന്ദ് സിംഗ് സ്വയം പഴിച്ചുകാണണം. ആദ്യപകുതി അനായാസം തങ്ങളുടേതാക്കിയ മഞ്ഞപ്പട, രണ്ടാം പകുതിയിലും മികവ് തുടര്‍ന്നു. 56-ാം മിനുട്ടില്‍ സികെ വിനീതിന്റെ വക വീണ്ടുമൊരു ഉശിരന്‍ ഷോട്ട്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ ഡോസ് ആന്റോസ് പിന്റെയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ ആരാധകരുടെ ഉള്ള് പിടച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments