HomeNewsLatest Newsലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച്‌ ബിസിസിഐ

ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച്‌ ബിസിസിഐ

ഇന്നലെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച്‌ ബി സി സി ഐ. 125 കോടി ഇന്ത്യൻ രൂപയാകും ടീമംഗങ്ങള്‍ക്കും മാനേജ്മെന്റ് സ്റ്റാഫുകള്‍ക്ക് ആയും ലഭിക്കിന്നത്‌. ഇന്ന് ട്വിറ്ററിലൂടെ ആണ് ജയ് ഷാ ടീമിനുള്ള പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്നലെ ടി20 കിരീടം നേടിയതിന് ഐ സി സി നല്‍കിയ സമ്മാനതുകയെക്കാള്‍ ഏറെ മുകളിലാണ് ഇത്.

25 കോടി ആയിരുന്നു ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിച്ച ഐ സി സി സമ്മാനത്തുക. “ICC പുരുഷ T20 ലോകകപ്പ് 2024 നേടിയതിന് ടീം ഇന്ത്യക്ക് കോടിയുടെ സമ്മാനത്തുക പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങള്‍” ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments