പാലുമായി ചേര്‍ത്ത് ഈ ഭക്ഷണങ്ങള്‍ കുട്ടികൾക്ക് ഒരിക്കലും കൊടുക്കരുത് !

13

പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല. പാലിനൊപ്പം ഉപ്പുകൂടിയ പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കരുത്. ഇതും കുട്ടികളില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുപോലെ മുന്തിരിയും പാലും ഒരു മണിക്കൂറിനുള്ളില്‍ ഒരുമിച്ചു നല്‍കരുത്. പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കുട്ടികള്‍ക്ക് നല്‍കരുത്. സിട്രസ് പഴങ്ങള്‍ എന്നുപറയുന്നത് പുളിപ്പുള്ള പഴങ്ങളെയാണ്. ഓറഞ്ച്, നാരങ്ങ, എന്നിവയിലൊക്കെ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പാലുമായി ചേരുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുട്ടികളില്‍ വയറുവേദനയും ഗ്യാസും ഉണ്ടാക്കും.