HomeSportsഐഎസ്‌എല്‍ ; ഛേത്രിയുടെ ഹാട്രിക് മികവില്‍ പൂനെയെ വീഴ്ത്തി ഫൈനലില്‍

ഐഎസ്‌എല്‍ ; ഛേത്രിയുടെ ഹാട്രിക് മികവില്‍ പൂനെയെ വീഴ്ത്തി ഫൈനലില്‍

നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ എതിരാളികളായ എഫ്സി പുനെ സിറ്റിയെ തോല്‍പ്പിച്ച്‌ ബംഗളൂരു എഫ്സി ഫൈനലില്‍ കടന്നു. ഇന്നലെ ഹോം ​ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ​ഗോളുകള്‍ക്കായിരുന്നു ബം​ഗളൂരുവിന്റെ വിജയം.

പൂനെയുടെ തട്ടകത്തിലെ ആദ്യപാദ സെമിയില്‍ ​ഗോള്‍ രഹിത സമനിലയായിരുന്നു. രണ്ടുപാദത്തിലുമായി ബംഗളൂരുവിന് 3-1ന്റെ ആധികാരികജയം. 15 ആം മിനുട്ടില്‍ ചേത്രിയുടെ ​ഗോളിലൂടെ ബം​ഗളൂരു ലക്ഷ്യം വ്യക്തമാക്കി. ഉദാന്തയുടെ വേഗവും ഛേത്രിയുടെ മിടുക്കും സമന്വയിച്ചതായിരുന്നു ഗോള്‍. പൂനെയുടെ ഫൈനല്‍ മോഹത്തെ തകര്‍ത്ത, ബം​ഗളൂരുവിന്റെ വിജയശില്‍പ്പിയായ നായകന്‍ സുനില്‍ ഛേത്രിയാണ്​ കളിയിലെ കേമന്‍. ചെ​ന്നൈയില്‍ നടക്കുന്ന എഫ്​.സി ഗോവ-ചൈന്നൈയിന്‍ എഫ്​.സി രണ്ടാംപാദ സെമി വിജയികളാണ് ഫൈനലില്‍ ബം​ഗളൂരുവിന്റെ എതിരാളി. ഈ മാസം 17 നാണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments