HomeSportsആഷസില്‍ രണ്ടാം ദിനം ഓസ്ട്രേലിയ 327ന് ഓള്‍ഔട്ട്; മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ തെറിച്ചു

ആഷസില്‍ രണ്ടാം ദിനം ഓസ്ട്രേലിയ 327ന് ഓള്‍ഔട്ട്; മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ തെറിച്ചു

ആഷസ് ക്രിക്കറ്റ് പരമ്ബരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്നാം ദിനം മികച്ച തുടക്കം കാഴ്ചവച്ച ഓസ്ട്രേലിയ രണ്ടാംദിനം 327 റണ്‍സിന് ഓള്‍ ഔട്ട്. 103 റണ്‍സെടുത്ത വാര്‍ണറും, 76 റണ്‍സെടുത്ത സ്മിത്തുമാണു പിടിച്ചു നിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റ് 80 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. 46 റണ്‍സുമായി കുക്കും ജോ റൂട്ടുമാണു ക്രീസില്‍.

ഇന്നലെ കളിനിര്‍ത്തുമ്ബോള്‍ 31 റണ്‍സുമായി മധ്യനിര താരം ഷോണ്‍ മാര്‍ഷ് സ്മിത്തിനൊപ്പം നിലയുറപ്പിച്ചിരുന്നെങ്കിലും രണ്ടാം ദിനം വിക്കറ്റുകള്‍ കൊഴിഞ്ഞു. 26 റണ്‍സ് നേടിയ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, 17 റണ്‍സ് നേടിയ മധ്യനിര താരം ഉസ്മാന്‍ ക്വാജ എന്നിവരുടെ വിക്കറ്റുകളും ഇന്നലെ കൊഴിഞ്ഞു. നേരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചു പരമ്ബര ഉറപ്പാക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റുവീശിയ ഓസീസ് ഓപ്പണര്‍മാര്‍ ടീമിനു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണറും ബാന്‍ക്രോഫ്റ്റും ചേര്‍ന്ന് 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 26 റണ്‍സ് മാത്രമായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ സമ്ബാദ്യം. ഇംീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച വാര്‍ണറായിരുന്നു അപകടകാരി.

130 പന്തില്‍ നിന്നാണ് വാര്‍ണര്‍ സെഞ്ചുറി തികച്ചത്. വ്യക്തിഗത സ്കോര്‍ 99-ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം ടോം കുറാന്റെ പന്തില്‍ വാര്‍ണര്‍ സ്റ്റിയുവര്‍ട്ട് ബ്രോഡിനു ക്യാച്ച്‌ നല്‍കിയതാണ്. എന്നാല്‍ അമ്ബയര്‍ നോബോള്‍ വിളിച്ചത് വാര്‍ണറിനു തുണയായി. 151 പന്തില്‍ നിന്ന് 13 ബൗണ്ടറികളും ഒരു സിക്സറും സഹിതം 103 റണ്‍സ് നേടിയ വാര്‍ണര്‍ ഒടുവില്‍ ജയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയ്ക്ക് ക്യാച്ച്‌ നല്‍കിയാണ് പുറത്തായത്. അതിനു മുമ്ബേ 95 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ബാന്‍ക്രോഫ്റ്റും പവലിയനിലേക്കു മടങ്ങിയിരുന്നു. 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 17 റണ്‍സ് നേടിയ ക്വാജയും പുറത്തായതോടെ മൂന്നിന് 160 റണ്‍സ് എന്ന നിലയിലായി ഓസീസ്.

നാലാം വിക്കറ്റില്‍ സ്മിത്തും മാര്‍ഷും ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ വീണ്ടും മത്സരത്തില്‍ തിരിച്ചെത്തി. നാലാം വിക്കറ്റില്‍ ഇതുവരെ 84 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുണ്ട്. 131 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 65 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്താകാതെ നില്‍ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments