HomeSportsഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി

ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി

ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. ജറുസലേമിലെ മത്സരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ടീം ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്ന് പലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്‍മാറിയ വിവരം അര്‍ജന്റീന ടീം ഔദ്യേഗികമായി അറിയിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടന്ന് വരികയാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനിയന്‍ വക്താക്കളുമായി ടെലഫോണില്‍ സംസാരിച്ചതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നു. മത്സരം മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ഇസ്രായേലിന് അത് കനത്ത തിരിച്ചടിയാകും.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്തീനില്‍ കുറച്ച് ദിവസങ്ങളായി നടന്ന് വരുന്നത്. പ്രതിഷേധങ്ങളുടേയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന ടീം പിന്‍മാറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments