HomeMake It Modernദൈവസ്നേഹത്തിന്റെ ദൂരം.....

ദൈവസ്നേഹത്തിന്റെ ദൂരം…..

ഒരു ദിവസം ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുമ്പോൾ ദിവ്യകാരുണ്യ ഈശോയോടു ഞാൻ ചോദിച്ചു ദൈവമേ , നിന്നിലേക്ക്‌ ഇനി എത്ര ദൂരം?

അവിടുന്ന് പറഞ്ഞു സ്നേഹത്തിന്റെ ദൂരം..

ഞാൻ ചോദിച്ചു അത് എന്ത് ദൂരമാണ് ?

ദിവ്യകാരുണ്യ നാഥൻ എന്നോട് പറഞ്ഞു: അത് കുരിശിന്റെ വഴിദൂരമാണ് .

ഈശോ പറഞ്ഞു ഒന്നാം സ്ഥലത്ത് നീ എന്നെപോലെ എല്ലാവർക്കും നന്മ ചെയ്ത ശേഷം എല്ലാ ആരോപണങ്ങളും നിശബ്ദനായി ഏറ്റു വാങ്ങുമ്പോൾ നീ എന്നെ പോലെ നിന്റെ യാത്ര തുടങ്ങുന്നു. രണ്ടാം സ്ഥലത്ത് നീ കുുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ ഒരു ചുവടു മുന്നോട്ടു വെച്ച് കഴിഞ്ഞു.

മൂന്നാം സ്ഥലത്ത് നീ കുരിശിന്റെ ഭാരത്താൽ നിസഹായനായി വീഴുമ്പോൾ ആരോടും പരാതി ഇല്ലാതെ വീണിടത്ത് നിന്നും കുരിശുമായ് എഴുനേൽക്കുമ്പോൾ സ്നേഹത്തിന്റെ ബാലപാഠങ്ങൾ നീ പഠിച്ചു കഴിഞ്ഞു. സ്നേഹത്തിന്റെ വഴിയുടെ നാലം സ്ഥലത്ത് വെച്ച് ഞാൻ നിനക്ക് അമ്മയെ കൂട്ടിനായ് നൽകും. അമ്മ നിന്നെ തുടർന്ന് സഹായിക്കും. അഞ്ചാം സ്ഥലമാകുമ്പോൾ അമ്മയുടെ മധ്യസ്ഥതായാൽ നിന്നെ സഹായിക്കുവാൻ ശിമയോനായ്‌ ഞാൻ ആരെ എങ്കിലും അയക്കും. അമ്മ വന്നതുകൊണ്ട് ഇനി നിനക്ക് സഹായം വേണ്ട വേളകളിലെല്ലാം അത് ലഭിക്കും. വേറൊനികയെപ്പോലെ നിന്റെ വേദനയ്ക്ക് ആശ്വാസം പകരുവാൻ ഞാൻ നിന്റെ പക്കലേക്ക് വ്യക്തികളെ അയക്കും.

ഏഴം സ്ഥലത്ത് നീ വീഴുമ്പോൾ നിനക്ക് ഒരിക്കലും നിരാശ തോന്നുകയില്ല്ല . കുരിശു വഹിക്കുന്നതിന്റെ ആന്തരികാനന്ദം നീ അനുഭവിക്കും. നീ വേഗം എഴുനേൽക്കും. അപ്പോൾ നീ കുരിശു വഹിക്കുകയാണെങ്കിലും മറ്റുള്ളവരെ ആശ്വസിപ്പിക്കുവാൻ സാധിക്കും. ഞാൻ ഓർസലേം സ്ത്രീകളെ ആശ്വസിപ്പിച്ചതുപോലെ. ഒൻപതാം സ്ഥലമാകുുമ്പോൾ നീ തളർന്നു വീഴും. എല്ലാം അവസാനിച്ചു എന്ന് നീ ഓർക്കും. അവസാനിച്ചിട്ടില്ല. കൈപ്പുനീരിന്റെ മട്ടു കുുടിക്കുവാൻ പോവുകയാണ്. പത്താം സ്ഥലത്ത് നീ ഏറ്റവും ശൂന്യാവസ്തയിലേക്ക് നയിക്കപ്പെടുന്നു. വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ അനുഭവിച്ച വേദന പോലെ നീ എല്ലാവരുടെയും മുന്നിൽ ഒന്നുമല്ലാതെ നിൽക്കുന്ന നിമിഷം. അവിടെ നിന്ന് നീ കുരിശിലേക്കു കയറുകയാണ്.

നീ ആർക്ക് നന്മ ചെയ്യുവാൻ ആഗ്രഹിച്ചുവോ അവരെല്ലാം ചേർന്ന് നിന്നെ കുരിശിൽ തറക്കുന്നു. നിന്റെ ദൗത്യം പൂർത്തിയാവുകയാണ്. നീ ആ കുരിശിൽ ഉയർത്തപ്പെടുംമ്പോൾ കുരിശിൽ നിന്ന് താഴേക്ക്‌ നോക്കുമ്പോൾ നീ ആര്ക്ക് വേണ്ടി ജീവിതം ഏല്പ്പിച്ചു കൊടുത്തുവോ അവരുടെ മുഖങ്ങൾ ക്രുരമായ രീതിയിൽ കാണും . സ്നേഹത്തിന്റെ ഒറ്റപ്പെട്ട മുഖങ്ങൾ മാത്രം. അപ്പോഴും നീ പറയണം , പിതാവേ ഇവരോട് ക്ഷമിക്കേണമേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവിടെ സ്നേഹത്തിന്റെ വഴി പൂർത്തിയാകുന്നു. നിന്റെ ശല്യം അവസാനിച്ചു എന്ന് കരുതി അവർ കുുഴിച്ചു മൂടും . എന്നാൽ മൂന്നാം ദിവസം നിന്റെ സത്യം ഉയിർത്തെഴുന്നേൽക്കും. പിന്നെ മരണമില്ല. നീ നിന്റെ ദൈവത്തിന്റെതായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments