HomeMake It Modernക്യാൻസറിനുള്ള മരുന്ന് കണ്ടെത്തും; ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം; 2024 ൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബാബ വംഗയുടെ...

ക്യാൻസറിനുള്ള മരുന്ന് കണ്ടെത്തും; ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം; 2024 ൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബാബ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ

ബാബ വംഗ ജനിച്ചത് 1911ല്‍ വടക്കൻ മാസിഡോണിയയിലെ സ്ട്രുമിക്കയിലാണ്. 1996ല്‍ അന്തരിച്ചുവെങ്കിലും നൂറ്റണ്ടുകളിലേക്കുള്ള പ്രവചനങ്ങള്‍ നടത്തിയ ശേഷമാണ് ബാബ വംഗ മണ്‍മറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുൻപ് ലോകത്തോട് വിട പറഞ്ഞ ബാബ വംഗയുടെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ 2024ല്‍ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെ കുറിച്ച്‌ ബാബ വംഗ നടത്തിയ ചില പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭൂമിയില്‍ നടക്കുന്ന ഓരോ കാര്യങ്ങളെയും പ്രവചിച്ച ജ്യോതിഷിയാണ് ബള്‍ഗേറിയക്കാരിയായ ബാബ വംഗ. 25 വര്‍ഷങ്ങള്‍ക്ക് മുമ്ബെയാണ് ബാബ വംഗ ഭൂമിയുടെ അവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചത്.

2024 ലെ ബാബ വംഗയുടെ പ്രവചനങ്ങൾ ഇവയാണ്:

അടുത്ത വര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പവര്‍ ഗ്രിഡുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ തുടങ്ങിയ നിര്‍ണായക കേന്ദ്രങ്ങളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടേക്കും.

അടുത്ത വര്‍ഷം യൂറോപ്യൻ രാജ്യങ്ങളില്‍ ഭീകരാക്രമണം വര്‍ദ്ധിക്കുമെന്നും ചില രാജ്യങ്ങള്‍ ജൈവ ആയുധങ്ങളുടെ പരീക്ഷണമോ ആക്രമണങ്ങളോ നടത്തുമെന്നും പ്രവചിക്കുന്നു.

2024ല്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡമിര്‍ പുടിനെ വധിക്കാൻ സ്വന്തം രാജ്യത്തെ ഒരു പൗരൻ തന്നെ ശ്രമം നടത്തും.

മൂന്നാമത്തെ പ്രവചനമായി ബാബ വംഗ പറയുന്നത് ആഗോളതലത്തില്‍ സാമ്ബത്തിക മാന്ദ്യം ഉടലെടുക്കുമെന്നാണ്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥ ദുരന്തങ്ങളുണ്ടാകുമെന്നും ഇതുവഴി ഒട്ടേറെ പേര്‍ക്ക് ജീവൻ നഷ്ടമാകുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

2024ല്‍ അല്‍ഷിമേഴ്സും ക്യാൻസറും ഉള്‍പ്പെടെയുള്ള ഭേദമാക്കാനാവാത്ത രോഗങ്ങള്‍ക്ക് പുതിയ ചികിത്സകള്‍ കണ്ടെത്തുമെന്ന് ബാബ പ്രവചിക്കുന്നു.

ക്വാണ്ടം കമ്ബ്യൂട്ടിംഗില്‍ ഒരു വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ബാബ പ്രവചിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments