HomeNewsShortസിംബാബ്‌വെയിൽ സൈന്യം രാജ്യം പിടിച്ചെടുത്തു; വൈസ് പ്രസിഡന്റ് മുഗാബെ വീട്ടുതടങ്കലിൽ

സിംബാബ്‌വെയിൽ സൈന്യം രാജ്യം പിടിച്ചെടുത്തു; വൈസ് പ്രസിഡന്റ് മുഗാബെ വീട്ടുതടങ്കലിൽ

സിംബാബ്‌വെയിൽ രാജ്യം പിടിച്ചെടുത്ത് സൈന്യം. വൈസ് പ്രസിഡന്റ് മുഗാബെയെ സൈന്യം വീട്ടു തടങ്കലിലാക്കി. ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്. മുഗാബെയുടെ ഭാര്യ ഗ്രേസ് നമീബിയയിലേക്ക് കടന്നതായാണ് സൂചന. സാമ്ബത്തിക ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയയായ ഗ്രേസിനെതിരായ നീക്കങ്ങളും സൈനിക അട്ടിമറിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. 1980ല്‍ തുടങ്ങിയ മുഗാബെ ഭരണം, വൈസ് പ്രസിഡന്റ് എമേഴ്സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതോടെയാണ് പ്രതിസന്ധിയിലായത്. എന്നാല്‍ സംഭവം സൈനിക അട്ടിമറിയല്ലെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാളുകള്‍ക്കെതിരെയുള്ള നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments