HomeNewsShortപൊതുതെരഞ്ഞെടുപ്പ് വരുന്നു: ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം: വിശദ വിവരങ്ങൾ അറിയാം

പൊതുതെരഞ്ഞെടുപ്പ് വരുന്നു: ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം: വിശദ വിവരങ്ങൾ അറിയാം

 

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം. 2021 ജനുവരി 1ന് മുൻപ് 18 വയസ്സ് തികയുന്നവർക്ക്‌ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്. ഓൺലൈൻ അപേക്ഷകൾ www.nvsp.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം.

കരട് വോട്ടേഴ്സ് ലിസ്റ്റ് 2020 നവംബർ 16-ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാർ , ട്രൈബൽ വിഭാഗങ്ങൾ, ഭിന്നലിംഗക്കാർ, പ്രവാസികൾ, സർവീസ് വോട്ടേഴ്സ്, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങി അർഹരായ ഒരാൾപോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021 ആവിഷ്കരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments