HomeNewsShortവെള്ളപ്പള്ളിക്കെതിരെ വി എസ് കോടതിയിലേക്ക്

വെള്ളപ്പള്ളിക്കെതിരെ വി എസ് കോടതിയിലേക്ക്

മൈക്രോഫിനാൻസ് കേസിൽ വെള്ളപ്പള്ളിക്കെതിരെ വി എസ് നിയമ വഴിയിലേക്ക്. മൈക്രോഫിനാൻസിൽ വെള്ളാപ്പള്ളി 5000 കോടി അഴിമതി നടത്തി എന്ന് ആരോപിച്ച പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദൻ, വെള്ളാപ്പള്ളിക്കെതിരെ താൻ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. എസ് എൻ ഡി പി യുടെ 20 വർഷത്തെ ഓഡിറ്റ്  റിപ്പോർട്ട്‌ തന്റെ  കയ്യിലുണ്ട്. പാവപ്പെട്ട അമ്മമാരുടെയും സഹോദരി മാരുടെയും പണം വാങ്ങിയിട്ട് അവരെ കബളിപ്പിക്കുന്ന നടപടി സമ്മതിക്കില്ല. എസ് എൻ ട്രസ്റ്റ്‌ നിയമനത്തിന് വെള്ളാപ്പള്ളി 600 കോടി കോഴ വാങ്ങി എന്നും വി എസ് ആരോപിച്ചു. എന്നാൽ, തന്റെ പേരിലുള്ള തട്ടിപ്പ് ആരോപണം തെളിഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വെള്ളാപ്പള്ളി ഇതിനോട് പ്രതികരിച്ചു. കൂടെ നിന്ന് കുതികാൽ വെട്ട് ശീലമാക്കിയ ആളാണ്‌ വി എസ് എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇപ്പോൾ എല്ലാം പറയാനാകില്ലെന്നും ശംഖുമുഖത്ത് വച്ച് വി എസ്സിന് മറുപടി നല്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments