HomeNewsShortപാര്‍ട്ടിയിലെ ചില പ്രവര്‍ത്തനങ്ങള്‍ ഉഴവൂരിനെ തളര്‍ത്തി; എന്‍സിപി നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

പാര്‍ട്ടിയിലെ ചില പ്രവര്‍ത്തനങ്ങള്‍ ഉഴവൂരിനെ തളര്‍ത്തി; എന്‍സിപി നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉഴവൂര്‍ വിജയന്‍ തയാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. അടുത്തിടെ അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റേതാണു വെളിപ്പെടുത്തല്‍. നേതാക്കളില്‍ ചിലര്‍ ഉഴവൂര്‍ വിജയനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. മുതിര്‍ന്ന നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുപോയി. തുടര്‍ന്നു താന്‍ ആശുപത്രിയില്‍ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.

ഉഴവൂര്‍ വിജയനെ എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കാനായിരുന്നു നേതാക്കളില്‍ ചിലരുടെ ശ്രമം. ഇത്തരം നീക്കങ്ങളില്‍ അദ്ദേഹം തളര്‍ന്നു പോയെന്നും സതീഷ് കല്ലക്കോട് പറഞ്ഞു. കുടുംബത്തെ ചേര്‍ത്ത് ഉന്നയിച്ച ദുരാരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു. വൈകാതെ ആശുപത്രിയില്‍ എത്തിച്ചു. താന്‍ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താനായിരിക്കുമെന്നും മയൂരിയോട് വിജയന്‍ ഫോണിലൂടെ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments