HomeNewsShortഅമേരിക്ക ഇന്ന് വിധിയെഴുതും; സർവേകളിൽ ഹിലരിക്ക് മുൻ‌തൂക്കം

അമേരിക്ക ഇന്ന് വിധിയെഴുതും; സർവേകളിൽ ഹിലരിക്ക് മുൻ‌തൂക്കം

ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. അവസാനഘട്ട സര്‍വേ ഫലങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ലിന്റണ്‍ ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ മൂന്നുമുതല്‍ അഞ്ചുവരെ പോയന്റുകളുടെ വ്യത്യാസത്തിലാണ് ഹില്ലരി എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റും എ.ബി.സി.ന്യൂസും നടത്തിയ സര്‍വേയില്‍ ട്രംപിന് 43 ശതമാനം പിന്തുണയും ഹില്ലരിക്ക് 48 ശതമാനം പിന്തുണയും ലഭിച്ചു. പൊളിറ്റിക്കോയും മോര്‍ണിങ് കണ്‍സള്‍ട്ട് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവും നടത്തിയ സര്‍വേയില്‍ ട്രംപിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്. ഹില്ലരി 45 ശതമാനം വോട്ടുനേടി നില മെച്ചപ്പെടുത്തി.

 

 

 

കഴിഞ്ഞ സര്‍വേകള്‍ വെച്ചുനോക്കുമ്ബോള്‍ ട്രംപിന് 44 ശതമാനത്തിലധികം വോട്ടുനേടാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കുവോട്ടുചെയ്യണമെന്ന് തീരുമാനിക്കാത്ത നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് നിരീക്ഷകരുള്ളത്. ട്രംപിനെതിരായ ലൈംഗികപീഡനാരോപണങ്ങളും ഹില്ലരിക്കെതിരായ ഇമെയില്‍ വിവാദവുമാണ് പ്രചാരണത്തെ മാറ്റിമറിച്ചത്. ഇരുവരുടെയും വിജയസാധ്യതകളെ മാറ്റിമറിക്കാന്‍ ഈസംഭവങ്ങള്‍ക്ക് സാധിച്ചു. ഇമെയില്‍ വിവാദത്തില്‍ ഹില്ലരിയെ കുറ്റവിമുക്തമാക്കിക്കൊണ്ട് എഫ്.ബി.ഐ. മേധാവി ജെയിംസ് കോമി തിങ്കളാഴ്ച മുന്നോട്ടുവന്നെങ്കിലും ഇതുകൊണ്ട് പ്രത്യേകിച്ച്‌ മാറ്റംവരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

 

 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍ വിര്‍ജീനിയയില്‍നിന്നുള്ള സെനറ്ററാണ്. ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുക്കുക.

കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !

വിളവ് തിന്നുന്ന വേലി ! മദ്യലഹരിയിൽ മജിസ്‌ട്രേറ്റിന്റെ പരാക്രമം നടുറോഡിൽ ! തടയാൻ ചെന്ന പോലീസിനും കിട്ടി അടി !

ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments