HomeNewsShortഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിക്ക് തെല്ലും ഇടിവില്ല; ...

ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിക്ക് തെല്ലും ഇടിവില്ല; സർവ്വേ ഫലം പറയുന്നതിങ്ങനെ:

സംസ്ഥാന ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24% പേരാണ് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്. അതേസമയം, ജനപിന്തുണയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് തൊട്ടുപിന്നില്‍ വിഎസ് അച്യുതാനന്ദനാണ്. 21% പേരാണ് വിഎസിനെ പിന്തുണച്ചത്. സര്‍വ്വേയില്‍ മൂന്നാം സ്ഥാനത്താണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയം യാടം നേടിയത്. 18% പേരാണ് പിണറായിയെ ഇഷ്ടപ്പെടുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ജനപിന്തുണ ചുവടെ:-

ഉമ്മന്‍ ചാണ്ടി.24%
വിഎസ് അച്യുതാനന്ദന്‍.21%
പിണറായി വിജയന്‍.18%
രമേശ് ചെന്നിത്തല.8%
കെ സുരേന്ദ്രന്‍.6%
പി എസ് ശ്രീധരന്‍ പിള്ള.5%
പി കെ കുഞ്ഞാലിക്കുട്ടി.4%
കുമ്മനം രാജശേഖരന്‍.4%
കോടിയേരി ബാലകൃഷ്ണന്‍.2%
കാനം രാജേന്ദ്രന്‍.1%
ശോഭാ സുരേന്ദ്രന്‍.1%

മേഖലാ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തില്‍ ആണ് ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ പിന്തുണ. ഈ മേഖലയിലെ 30% പേര്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ് താത്പര്യം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 21% പേര്‍ വീതം ചാണ്ടിക്കൊപ്പമാണ്. തെക്കന്‍ കേരളത്തില്‍ 28% പേരുടെ പിന്തുണയുള്ള വിഎസിനെ വടക്കന്‍ കേരളത്തില്‍ 15% പേരും, മധ്യകേരളത്തില്‍ 20% പേരും പിന്തുണയ്ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments