HomeNewsShortകേരള കോൺഗ്രസ്‌ പ്രതിസന്ധി: നിയമപരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കൾ

കേരള കോൺഗ്രസ്‌ പ്രതിസന്ധി: നിയമപരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കൾ

കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ഇടപെട്ട് യുഡിഎഫ് നേതാക്കള്‍. പാലാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടുന്നത്. പിളര്‍പ്പിനുള്ള സാഹചര്യം ഉണ്ടായാലും പാലാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കരുതെന്നാണ് യുഡിഎഫ് നേതാക്കളുടെ ആവശ്യം.

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍ എന്നിവരാണ് ജോസഫിനെ കണ്ടത്. അതേസമയം അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു.ദില്ലിയില്‍ ജോസ് കെ മാണിയുമായും നേതാക്കള്‍ ചര്‍ച്ച നടത്തും. നേരത്തേ തന്നെ മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ചെയര്‍മാന്‍ പദവി വിട്ട് കൊടുക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി വിഭാഗം ബദല്‍ സംസ്ഥാന യോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments