HomeNewsShortനിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്ക്; നടക്കുന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് നേതാക്കൾ

നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്ക്; നടക്കുന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് നേതാക്കൾ

ശബരിമലയില്‍ പൊലീസ് രാജാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച് തീരുമാനിക്കും. സിപിഐഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണ്. നിരോധനാജ്ഞ പിന്‍വലിച്ച് ഭക്തര്‍ക്ക് സൗകര്യമൊരുക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്ക്. ബെന്നി ബഹ്നാന്‍ എംഎഎല്‍എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പത്തനം തിട്ടയിലെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കം ഘടകക്ഷി നേതാക്കളടങ്ങിയ ഒന്‍പതംഗ സംഘമാണ് ശബരിമലയിലേക്ക് പോകുന്നത്. നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ട് പോവുക എന്നത് തന്നെയാണ് നേതാക്കളുടെ തീരുമാനം. ശബരിമലയില്‍ ആര്‍എസ്എസും ബിജെപിയും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതിന്റെ പേരില്‍ പൊലീസിനെ വച്ച് ദര്‍ശനത്തിനുള്ള അവസരം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശബരിമലയില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് നടക്കുനന്ത്. പൊലീസും ആഭ്യന്തര വകുപ്പും പരാജയപ്പെട്ടു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments