HomeNewsShortകശ്മീരില്‍ സംഘര്‍ഷം പുകയുന്നു; സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

കശ്മീരില്‍ സംഘര്‍ഷം പുകയുന്നു; സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഷെല്‍ തലയില്‍കൊണ്ടാണ് ഇതിലൊരാള്‍ മരിച്ചത്. പെല്ലറ്റ് ഷെല്‍ പ്രയോഗത്തിലാണ് രണ്ടാമത്തെ മരണം. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് പല മേഖലകളിലും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കശ്മീരിലെ സ്ഥിതി മുമ്പത്തേതിനേക്കാളും നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വരും ദിവസങ്ങളില്‍ സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രണത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈദുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ റാലി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും എന്നാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കരുതുന്നത്.

 

 

 

ദക്ഷിണ കശ്മീരിലാണ് സംഘര്‍ഷം കൂടുതലുള്ളത്. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 75 ഓളം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. സംഘര്‍ഷം തുടരുന്നതിനാല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയെല്ലാം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. വിഘടന വാദികള്‍ ചൊവ്വാഴ്ച കശ്മീരില്‍ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെ താഴ് വരയിലേക്ക് അയച്ചിട്ടുണ്ട്.

കൊച്ചിയിൽ വീട്ടിൽ വച്ച് തന്നെ കയറിപിടിക്കാൻ വന്ന സീരിയൽ ക്യാമറമാനെ പതിനഞ്ചുകാരി കുടുക്കിയതിങ്ങനെ !

ചെന്നൈയിൽ കരടിക്കൊപ്പം നിന്നു സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനു സംഭവിച്ചത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments