HomeNewsShortട്രംപ്- കിം ജോങ് ഉന്‍ ആദ്യ ചർച്ച വിജയം; ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

ട്രംപ്- കിം ജോങ് ഉന്‍ ആദ്യ ചർച്ച വിജയം; ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചര്‍ച്ച നടന്നത്.
ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങള്‍ അപ്രസക്തമായെന്നും ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിയതെന്ന് കിമ്മും പ്രതികരിച്ചു. മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയില്‍ ഇരു നേതാക്കളും പരിഭാഷകര്‍ മാത്രമായി കൂടിക്കാഴ്ച നടന്നത്.

ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നില്‍ ഒരു തരത്തിലും അടിയറവു പറയാതെ തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments