HomeNewsShortഭീഷണി തുടർന്നാൽ ഇതുവരെ കാണാത്ത ആഘാതം നേരിടേണ്ടിവരും; ഇറാനെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

ഭീഷണി തുടർന്നാൽ ഇതുവരെ കാണാത്ത ആഘാതം നേരിടേണ്ടിവരും; ഇറാനെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയത്. ഇനി ഒരിക്കലും യുണൈറ്റഡ് സ്‌റ്റേറ്റിനെ ഭീഷണിപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ മുന്‍ കാല ചരിത്രത്തില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള അനന്തരഫലങ്ങളെ നേരിടേണ്ടി വരും. നിങ്ങളുടെ അക്രമ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമായിരിക്കില്ല ഇനി ഒരിക്കലും ഞങ്ങളുടേത്. ഓര്‍മിക്കുക’ എന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments