HomeNewsShortപി.ടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; വൈകിട്ടോടെ സംസ്കരിക്കും; സംസ്‌കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ

പി.ടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; വൈകിട്ടോടെ സംസ്കരിക്കും; സംസ്‌കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ

പി.ടി തോമസിന് നാടിന്റെ അന്ത്യാഞ്ജലി. പാലാരിവട്ടത്തെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം ഡി.സി.സി ഓഫീസിൽ എത്തിച്ചു. ഡി.സി.സി ഓഫീസിലും ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ടോടെ കാക്കാനാട് കമ്മ്യൂണിറ്റി ഹാളിൽ എത്തിക്കുന്ന മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിക്കും . വൈകിട്ട് ആറ് മണിയോടെ രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. ജില്ലാ കളക്ടറും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ചേര്‍ന്ന് പുലര്‍ച്ചെയാണ് വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിര്‍ത്തിയില്‍ ഏറ്റുവാങ്ങിയത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments