HomeNewsShortസംസ്ഥാനത്ത് മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; അധിക സർവീസുമായി കെഎസ്ആർടിസി

സംസ്ഥാനത്ത് മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; അധിക സർവീസുമായി കെഎസ്ആർടിസി

കേരളത്തിൽ മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. ഇതോടെ ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർ അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments