HomeNewsShortകൈയേറ്റം ഒഴിപ്പിക്കാനെത്തിയ ടൗണ്‍ പ്ളാനിംഗ് ഓഫീസിറെ ഹോട്ടലുടമ വെടിവച്ചുകൊന്നു

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ടൗണ്‍ പ്ളാനിംഗ് ഓഫീസിറെ ഹോട്ടലുടമ വെടിവച്ചുകൊന്നു

ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ വെടിവച്ച് കൊന്നു. ടൗണ്‍ പ്ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് ദാരുണമായി മരിച്ചത്. വെടിവയ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. കൊലപാതകത്തിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് (51)​ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. നാരായണി ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നടപടികള്‍ ആരംക്കുന്നതിനിടെ വിജയ് സിംഗ് തടയുകയായിരുന്നു. എന്നാല്‍,​ എതിര്‍പ്പ് മറികടന്ന് സംഘം ഒഴിപ്പിക്കലുമായി മുന്നോട്ട് പോയി.

ക്ഷുഭിതനായ സിംഗ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ബാലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മുഖത്തും തലയ്ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല തത്ക്ഷണം മരിച്ചു. സിംഗ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഹിമാചലിലെ കസൗലിയിലെ മണ്ഡോ മത്കണ്ഡയില്‍ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ് ഹൗസ് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പ്രവര്‍ത്തിച്ചു വന്നത്. ഇതടക്കം 15 അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് ബാലയും മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ നാല് സംഘങ്ങള്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments