HomeNewsShortനിപ്പ വൈറസ്: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം; കയറ്റുമതിയും തൽക്കാലം നിർത്തിവച്ചു

നിപ്പ വൈറസ്: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം; കയറ്റുമതിയും തൽക്കാലം നിർത്തിവച്ചു

വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ നിർദേശം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ചും കോഴിക്കോടും പരിസര ജില്ലകളിലും. അതിജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരളതമിഴ്‌നാട് അതിര്‍ത്തി ജില്ലകളായ കോയമ്ബത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ പ്രത്യേകപരിശോധനയും ആരംഭിച്ചു. ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇതിന്റെ ഭീഷണി ഇല്ലെന്നും ഭയം വേണ്ടെന്നും ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. വൈറസ് പടരുന്നത് ചെറുക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കു കൊണ്ടുവരുന്ന പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments