HomeNewsShortമന്ത്രിക്കെന്താ പ്രത്യേക പരിഗണനയുണ്ടോ ? തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മന്ത്രിക്കെന്താ പ്രത്യേക പരിഗണനയുണ്ടോ ? തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ. പാവപ്പെട്ടവന്റെ കയ്യേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം തോമസ് ചാണ്ടിക്കെതിരായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ നല്‍കിയത് ഭാഗിക റിപ്പോര്‍ട്ടാണ്. അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. പൊ​​​തു​​സ്ഥ​​​ലം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി ടൂ​​​റി​​​സ്റ്റ് റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് റോ​​​ഡ് നി​​​ർ​​​മി​​​ച്ച​​​ത് കേ​​​ര​​​ള ഭൂസം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രെ കേ​​​സെ​​​ടു​​​ക്കാ​​​ൻ പൊലീ​​​സി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള​​താ​​ണ് ഹ​​ർ​​ജി.

കായൽ കയ്യേറ്റ​​​ത്തി​​​ന് പു​​​റ​​​മെ വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി ജി​​​ല്ലാ കലക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments