HomeNewsShortഅഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങി: യുഎൻ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങി: യുഎൻ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തേയും സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

അഫ്ഗാന്‍ സൈനികരെയും വകവരുത്തുകയാണ് താലിബാന്റെ ഉദ്ദേശം.

ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് സുപ്രധാനനീക്കം സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. അധികാരം പിടിച്ചെടുത്തപ്പോള്‍ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതോടെയാണ് താലിബാന്‍ രാജ്യം നിയന്ത്രണത്തിലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments