HomeNewsShort"സ്വച്ഛ് ഭാരത്' വൻ വിജയകരമെന്ന്‌ പ്രധാന മന്ത്രി മോഡി: പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

“സ്വച്ഛ് ഭാരത്’ വൻ വിജയകരമെന്ന്‌ പ്രധാന മന്ത്രി മോഡി: പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

“സ്വച്ഛ് ഭാരത്’ പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ആരംഭിച്ച “സ്വച്ഛത ഹി സേവ’ പദ്ധതി ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു മോദി.‌

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഒന്‍പത് കോടി ശുചിമുറികള്‍ നിര്‍മ്മിക്കാനായെന്നു പറഞ്ഞ മോദി 15 ദിവസം നീണ്ട് നില്‍ക്കുന്ന “സ്വച്ഛത ഹി സേവ’ പദ്ധതിയും വിജയത്തിലെത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മഹാത്മ ഗാന്ധി സ്വപ്നം കണ്ട സ്വച്ഛ ഭാരതം സാധ്യമാക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി ആവശ്യപ്പെട്ടു. “സ്വച്ഛ് ഭാരത്’ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നല്കിയ അമിതാഭ് ബച്ചനും രത്തന്‍‌ ടാറ്റയും അടക്കമുള്ള ഏറെ പ്രമുഖര്‍ പുതിയ പദ്ധതിയ്ക്കും പിന്തുണയറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments