HomeNewsShortകെവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കെവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കെവിന്‍ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടാനും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. ഇതില്‍ അനാവശ്യ രാഷ്ട്രീയ നിലപാട് കൊണ്ടുവരേണ്ടതില്ല. പ്രതികളായ ചാക്കോയും ഷാനു ചാക്കോയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പൊലീസിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. സ്റ്റേഷനില്‍ വെച്ച് അച്ഛന്‍ നീനുവിനെ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെവിനെ കൊണ്ടുപോയതും സിപിഐഎമ്മാണെന്നും കെവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും പ്രതിപക്ഷം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments