HomeNewsShortശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു; സർക്കാർ ന്യൂനപക്ഷമായി തുടരുന്നു

ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു; സർക്കാർ ന്യൂനപക്ഷമായി തുടരുന്നു

കുറച്ചു ദിവസങ്ങളായി ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അതേ സമയം ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയിൽ ഭൂരിപക്ഷം നഷ്ടമായി രജപക്സെ സർക്കാർ. 14 അംഗങ്ങൾ ഉള്ള ശ്രീലങ്കൻ ഫ്രീഡം പാർട്ടി അടക്കം ചെറു കക്ഷികൾ മഹിന്ദ രാജപക്‌സെയുടെ പൊതുജന മുന്നണിയിൽനിന്ന് വിട്ട് പാർലമെന്റിൽ സ്വതന്ത്രരായി ഇരിക്കാൻ തീരുമാനിച്ചു. 225 അംഗ ലങ്കൻ പാർലമെന്റിൽ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സർക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments