HomeNewsShortതെരുവുനായ്ക്കളുടെ തേർവാഴ്ച തുടരുന്നു: സംസ്ഥാനമൊട്ടാകെ കടിയേറ്റത് ആയിരങ്ങൾക്ക്

തെരുവുനായ്ക്കളുടെ തേർവാഴ്ച തുടരുന്നു: സംസ്ഥാനമൊട്ടാകെ കടിയേറ്റത് ആയിരങ്ങൾക്ക്

കണ്ണില്‍ക്കണ്ടവരെയെല്ലാം കടിച്ചുകീറി നായ്ക്കൂട്ടങ്ങളുടെ തേര്‍വാഴ്ച തുടരുന്നു. സംസ്ഥാനമൊട്ടാകെ ഇന്നലെയും കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്കു നായ്ക്കളുടെ കടിയേറ്റു. ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ മാത്രം പേവിഷ പ്രതിരോധകുത്തിവയ്പ്പിനെത്തിയതു 32 പേര്‍.

മദ്രസയിലേക്കു പോയ കുട്ടികള്‍ക്കും സ്‌കൂള്‍ വരാന്തയില്‍ അധ്യാപകനും സ്‌കൂളിലേക്കു നടന്നുപോയ വിദ്യാര്‍ഥിനിക്കും തെരുവുനായയുടെ കടിയേറ്റു. നെന്മാറയില്‍ ബസിറങ്ങി സ്‌കൂളിലേക്കു നടന്നുപോയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയേയാണു കോതകുളത്ത് തെരുവുനായ ആക്രമിച്ചത്. കടിപിടികൂടുകയായിരുന്ന നായ്ക്കൂട്ടത്തില്‍നിന്ന് ഒരെണ്ണം ഓടിയെത്തി വിദ്യാര്‍ഥിനിയുടെ കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍ നെന്മാറയിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പ്രതിരോധമരുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചാണു കുത്തിവയ്‌പ്പെടുത്തത്. പാലക്കാട്, കരിമ്ബുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10-നുശേഷം അധ്യാപകന്‍ സ്റ്റാഫ് റൂമില്‍നിന്ന് ഇറങ്ങിവരുമ്ബോഴാണ് ഓടിയെത്തിയ നായ കടിച്ചത്. വലതുകാലില്‍ രണ്ടിടത്തു കടിയേറ്റു. കരിമ്ബുഴയില്‍ ഇതേ നായ മറ്റൊരാളെയും കടിച്ചു. മറ്റ് തെരുവുനായ്ക്കളെയും കടിച്ചതിനാല്‍ പേപ്പട്ടിയാണെന്നു സംശയിക്കുന്നു. പാലക്കാട് നഗരത്തിലെ മേപ്പറമ്ബില്‍ രാവിലെ എഴോടെ മദ്രസയിലേക്കു പോകുകയായിരുന്ന രണ്ട് കുട്ടികള്‍ക്കും മറ്റൊരാള്‍ക്കും നായയുടെ കടിയേറ്റു. പരുക്കേറ്റ യുവാവിനു െകെകാലുകളില്‍ അഞ്ചിടത്താണു കടിയേറ്റത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments