HomeNewsShortനിയമങ്ങളല്ല; ഹൃദയങ്ങൾ മാറണം; വികാരനിർഭരമായി ഒബാമയുടെ വിടവാങ്ങൽ പ്രസംഗം

നിയമങ്ങളല്ല; ഹൃദയങ്ങൾ മാറണം; വികാരനിർഭരമായി ഒബാമയുടെ വിടവാങ്ങൽ പ്രസംഗം

വികാരനിർഭരമായി പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണക്കാര്‍ ഒരുമിച്ച് അണിനിരന്നാല്‍ മാറ്റങ്ങള്‍ സാധ്യമാകും. വര്‍ണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഒബാമ പറഞ്ഞു. ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്. മെച്ചപ്പെട്ട മനുഷ്യനാക്കിയത്. ഓരോ ദിവസം നിങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാനെത്തിയവരോടായി ഒബാമ പറഞ്ഞു.അമേരിക്ക തുടങ്ങിയിടത്ത് നിന്ന് ഏറെ ശക്തമായ നിലയിലാണ് ഇന്ന്. വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം.

 

 

 

റഷ്യക്കോ ചൈനയ്‌ക്കോ ലോകത്ത് നമ്മുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല എന്നും ഒബാമ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി. ഐ.എസിനെ പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എട്ട് വര്‍ഷത്തെ ഭരണകാല നേട്ടങ്ങള്‍ എണ്ണിപ്പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായത്. ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments