HomeNewsShortകണ്ണൂരിലെ ഒന്നരവയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

കണ്ണൂരിലെ ഒന്നരവയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

തയ്യലിൽ ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. ശരണ്യയുടെ കാമുകൻ നിതിനാണ് അറസ്റ്റിലായത്.പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താൻ കാമുകൻറെ പ്രേരണ ശരണ്യയ്ക്ക് മേൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ഭർത്താവ് പ്രണവ് പോലീസിൽ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രേരണയ്ക്ക് കാമുകൻ അറസ്റ്റിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്തിയതിൻറെ തലേദിവസം കാമുകനും ശരണ്യയും വീടിന് സമീപം കൂടിക്കാഴ്ച നടന്നുവെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. കേസിൽ നേരത്തെ തന്നെ നിധിൻറെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments