HomeNewsShortസംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകില്ല; പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിളും ഉടൻ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകില്ല; പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിളും ഉടൻ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ആരോഗ്യ വകുപ്പില്‍ നിന്ന് നിര്‍ദേശം ഉണ്ടാവുകയാണെങ്കില്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയുടെ ടൈ ടേബിള്‍ വൈകാതെ പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഎസ്‌ഇ പരീക്ഷക്ക് അനുമതി നല്‍കാത്ത കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ചാണ് പരീക്ഷക്ക് അനുമതി നല്‍കിയിട്ടുള്ളത്. ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും ആവശ്യമായ നടപടികള്‍ സംബന്ധിച്ച്‌ തീരുമാനം ഉണ്ടാവുക. സ്കൂളുകളുടെ അറ്റകുറ്റപ്പണികളും അണുനശീകരണവും അടക്കമുള്ള കാര്യങ്ങള്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹയാത്തോടെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ ഏത് സമയവും നടത്താവുന്ന തരത്തില്‍ പല തരം ടൈം ടേബിളുകള്‍ തായാറാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷ നടത്താനാണ് നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments