HomeNewsShortകണ്ണൂര്‍ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി

കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു. കണ്ണൂർ, കരുണ ബില്ല് ഓർഡിനൻസ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ അംഗീകാരത്തോടെ ഓർഡിനൻസ് നിയമം ആയി കഴിഞ്ഞു . കോടതി പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലെ 2016-17 വ​ര്‍ഷ​ത്തെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നായി നിയമസഭ ഇന്നലെ പാസാക്കിയ ബിൽ സുപ്രീംകോടതി റദ്ദാക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച ഒാ​ർ​ഡി​ന​ൻ​സ്​ റ​ദ്ദാ​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യിരുന്നു. കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ്​ നി​യ​മ​സ​ഭ ഐക​ക​ണ്ഠ്യേ​ന ബി​ൽ പാ​സാ​ക്കി​യ​ത്. സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സുപ്രീംകോടതി വിധി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കരുണ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് ബില്ല് അവതരണ വേളയില്‍ തന്നെ വിടി ബല്‍റാം നിയമസഭയില്‍ ആരോപിച്ചിരുന്നു. ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്നും ബല്‍റാം പറഞ്ഞിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നായിരുന്നു ബല്‍റാമിന് ആരോഗ്യ മന്ത്രി മറുപടി നല്‍കിയത്. ബില്ലിന്റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ മാത്രമാണെന്നും വിടി ബല്‍റാമിന്റെ ക്രമപ്രശ്നം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments