HomeNewsShortശബരിമല മാസ്റ്റര്‍ പ്ലാൻ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിമലയിലേക്ക്

ശബരിമല മാസ്റ്റര്‍ പ്ലാൻ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിമലയിലേക്ക്

ശബരിമല: ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലേക്ക്. രാവിലെ എട്ടുമണിയോടെ പമ്പയില്‍ എത്തിയ മുഖ്യമന്ത്രി സന്നിധാനത്തെത്തും. ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് പമ്പയില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ദേവസ്വം, ആരോഗ്യം, പൊതുമരാമത്ത് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ മന്ത്രിമാരും ദേവസ്വംബോര്‍ഡ് അംഗങ്ങളും ബരിമല മാസ്റ്റര്‍ പ്‌ളാന്‍ ഉന്നതാധികാര സമിതി അംഗങ്ങളും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പമ്പയില്‍ എത്തിയ മുഖ്യമന്ത്രിയെ ദേവസ്വംബോര്‍ഡ് അംഗം അജയ് തറയില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗാര്‍ഡ് റൂമില്‍ എത്തിയ മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തി.

 

 
നീലിമല വഴി സന്നിദ്ധാനത്തില്‍ എത്തുന്ന പിണറായി വിജയന്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ പമ്പയില്‍ നടക്കുന്ന ഉന്നതതല യോഗത്തിലും പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമാണ് അഞ്ച് മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന അവലോകന യോഗം നടക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്‌ളാന്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ ജയകുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ എട്ടു മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ കെ ഷൈലജ, കെ ടി ജലീല്‍, മാത്യൂ ടി തോമസ്, കെ കെ ശശീന്ദ്രന്‍, ആന്റോആന്റണി എംപി, എംഎല്‍എ മാരായ രാജു ഏബ്രഹാം, പിസി ജോര്‍ജ്ജ് എന്നിവരും എത്തിയിരുന്നു.

നേര്‍ച്ച വരുമാനത്തിന്റെ വര്‍ദ്ധനയല്ല തിരുനാള്‍ വിജയത്തിന്റെ മാനദണ്ഡം; തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments