HomeNewsShortവരാപ്പുഴ കസ്റ്റഡി മരണം: പൊലീസിനെതിരെ ആര്‍ടിഎഫുകാരുടെ വെളിപ്പെടുത്തല്‍ പുറത്ത്

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിനെതിരെ ആര്‍ടിഎഫുകാരുടെ വെളിപ്പെടുത്തല്‍ പുറത്ത്

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തങ്ങൾ ബലിയാടുകളാകുന്നുവെന്ന് ആര്‍ടിഎഫുകാര്‍. കേസില്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. കുറ്റക്കാര്‍ രക്ഷപ്പെടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണ്. കോടതിയെ മാത്രമേ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ വ്യക്തമാക്കി. ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. കേസില്‍ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയായിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ കൃത്യമായ സാക്ഷി മൊഴികളുടെ പിന്‍ബലം ഈ ശ്രമങ്ങളെ തകര്‍ക്കുകയായിരുന്നു.

സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഐജി എസ് ശ്രീജിത്ത് പറഞ്ഞു.
വൈകിട്ട് ഏഴരയോടെയാണ് ആലുവ റൂറൽ എസ്പി എ വി ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ ആര്‍ടിഎഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രാഥമികമായി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും തുടർ നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടുവെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടായത്. പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ശ്രീജിത്തിനെ വഴിയില്‍ വച്ചും മതിലില്‍ ചേര്‍ത്ത് വച്ചും മര്‍ദിച്ചതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments