HomeNewsTHE BIG BREAKINGകേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്തമഴ; പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്തമഴ; പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും (നവംബർ 23 -24)ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ടയിൽ രാത്രി പുലരുവോളം ശക്തമായ മഴ പെയ്തു. ചുഴലിക്കോട് ഉരുൾപൊട്ടൽ ഉണ്ടായി. കൊക്കാത്തോട് മലയോര പാതയിലെ ഇഞ്ച ചപ്പാത്ത് ഒലിച്ചുപോയി. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

സന്നിധാനത്തും പമ്പയിലും അനുഭവപ്പെട്ട ശക്തമായ മഴ മലകയറ്റം ദുഷ്‌കരമാക്കി. മഴ കനത്തതോടെ ശബരിമല സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ വരവിനും ഇടിവുണ്ടായി. ഇന്ന് 11000 ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ശബരിമല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments