HomeNewsShortസംസ്ഥാനത്തെ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം; ഗുണനിലവാരവും രജിസ്‌ട്രേഷനും ഉറപ്പാക്കാനുള്ള നിയമം ജനുവരി ഒന്നുമുതല്‍

സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം; ഗുണനിലവാരവും രജിസ്‌ട്രേഷനും ഉറപ്പാക്കാനുള്ള നിയമം ജനുവരി ഒന്നുമുതല്‍

പുതുവത്സരത്തില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം. ഇവയുടെ ഗുണനിലവാരവും രജിസ്‌ട്രേഷനും ഉറപ്പാക്കാനുള്ള നിയമം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. ദന്തചികിത്സയുള്‍പ്പെടെയുള്ളവ തുടക്കത്തിലേ നിയമത്തിന്റെ പരിഗണനയില്‍ വരുമെന്നു മന്ത്രി കെ.കെ. െശെലജ പറഞ്ഞു.

ഈ സമയത്തിനുളളില്‍ സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട നിലവാരം െകെവരിക്കണം. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ണമായും ഓണ്‍െലെനിലൂടെയാണ്. €ിനിക്കല്‍ സ്ഥാപനങ്ങളുടെ ഓണ്‍െലെന്‍ രജിസ്റ്റര്‍, രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതും റദ്ദാക്കപ്പെട്ടതുമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, ഓരോ സ്ഥാപനങ്ങളിലെയും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍, അപ്പീലുകള്‍, പരാതി പരിഹാരം എന്നിവയെല്ലാം ഓണ്‍െലെനില്‍ ലഭ്യമാക്കും.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് നിയമസഭ പാസാക്കിയത്. ഇതിനുള്ള ചട്ടങ്ങളും രൂപീകരിച്ചുകഴിഞ്ഞു. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ മോഡേണ്‍ മെഡിസിനിലാണു നടപ്പാക്കുന്നത്. തല്‍ക്കാലികമായി രണ്ടു വര്‍ഷത്തേക്കു നിലവാരം നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments