HomeNewsShortനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യംചെയ്യൽ ഇന്ന് തുടങ്ങുന്നു; ചോദ്യം ചെയ്യൽ ഒരാഴ്ച നീണ്ടേക്കും

നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യംചെയ്യൽ ഇന്ന് തുടങ്ങുന്നു; ചോദ്യം ചെയ്യൽ ഒരാഴ്ച നീണ്ടേക്കും

നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കും. ഇന്നുമുതൽ ജൂലായ് മൂന്ന് വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ മാസം 22നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സോഷ്യൽ മീഡിയയിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം നൽകിയത്. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും നടപടികൾ. അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനും വിജയ് ബാബുവിനെ കൊണ്ടുപോയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments