HomeNewsShortവെടിക്കെട്ടപകടം; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാന മന്ത്രി കേരളത്തിലെത്തും

വെടിക്കെട്ടപകടം; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാന മന്ത്രി കേരളത്തിലെത്തും

ന്യൂഡൽഹി: പരവൂരിലെ വെടിക്കെട്ടപകടത്തിൻെറ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. അപകട വാർത്ത ഹൃദയഭേദകമാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനൊപ്പം പ്രാർഥനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയോട് കേരളത്തിലെത്താൻ മോദി നിർദേശം നൽകി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി മോദി സംസാരിച്ചു. മുഖ്യമന്ത്രി എല്ലാ പരിപാടികളും റദ്ദാക്കി കൊല്ലത്തേക്ക് തിരിച്ചു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ രാവിലെ തന്നെ ആശുപത്രികളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവധിയിലുള്ള ഡോക്ടർമാരോട് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments