HomeNewsShortഭൂമി വിവാദം: ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് സഹായമെത്രാന്മാർ; ബിഷപ്പ് ഹൗസിൽ പ്രതിഷേധയോഗം

ഭൂമി വിവാദം: ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് സഹായമെത്രാന്മാർ; ബിഷപ്പ് ഹൗസിൽ പ്രതിഷേധയോഗം

സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യ പ്രതിഷേധവുമായി വൈദികർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രാജിയാണ് വൈദികർ ആവശ്യപ്പെടുന്നത്. രാജി ആവശ്യപ്പെട്ട് സഹായ മെത്രാന്മാരായ ജോസ് പുത്തൻവീട്ടിലും സെബാസ്റ്റ്യൻ എടയന്ത്രത്തും കർദിനാളിന്റെ കാണും. വൈദികർ ബിഷപ്പ് ഹൗസിൽ പ്രതിഷേധയോഗം ചേരും.

കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനം ഉണ്ടായിട്ടും കര്‍ദ്ദിനാള്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ ആലഞ്ചേരി തയാറാകാത്തതില്‍ കടുത്ത പ്രതിഷേധമാണ് അതിരൂപതയിലെ വിമത വിഭാഗത്തിനുള്ളത്. ഈ സാഹചര്യത്തില്‍ പരസ്യ നിലപാടുമായി രംഗത്തിറങ്ങാനാണ് ഒരു വിഭാഗം വൈദികരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായ എറണാകുളം കത്തീഡ്രല്‍ ബസലിക്കായില്‍ ഒത്തുചേരാനാണ് വിമത വിഭാഗം വൈദികരുടെ തീരുമാനം.

കത്തിച്ച മെഴുകുതിരികള്‍ കയ്യില്‍ പിടിച്ച് മുന്‍ കര്‍ദ്ദിനാളുമാരുടെ ശവകുടീരത്തിന് മുന്‍പില്‍ നിന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. കത്തീഡ്രല്‍ ബസലിക്കായില്‍ നിന്നും അതി മെത്രാസന മന്ദിരത്തിലേക്ക് വിമത വിഭാഗം വൈദികള്‍ മാര്‍ച്ചും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments