HomeNewsShortക്രമസമാധാനപാലനം​ ലാത്തിയും തോക്കും ഉപയോഗിച്ചല്ല; മുഖ്യമന്ത്രി പിണറായി വിജയൻ

ക്രമസമാധാനപാലനം​ ലാത്തിയും തോക്കും ഉപയോഗിച്ചല്ല; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: പോലിസ് ലാത്തിയും തോക്കും ഉപയോഗിച്ചല്ല ക്രമസമാധാപാലനം നടത്തേണ്ടതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മർദക പൊലീസല്ല കേരളത്തിന്​ വേണ്ടത്​. ജനമൈ​ത്രിയുടെ പൊലീസാണ്​ വേണ്ടതെന്നും പിണറായി പറഞ്ഞു. കണ്ണൂർ മാങ്ങാട്ടുപറമ്പ്​ കെ.എ.പി നാലാം ബറ്റാലിയനിലെ പാസിങ്​ ഒൗട്ട്​ പരേഡ്​ അഭിവാദ്യം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മസമാധാപാലനം ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മാത്രം സാധ്യമാകുന്ന ഒന്നല്ല. ഇവ അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം. ജനങ്ങളുമായുള്ള സഹകരണം, പങ്കാളിത്തം എന്നിവയിലൂടെ നാടിന്‍റെ പരിവർത്തന പ്രക്രിയയിൽ പങ്കാളിയാവാൻ പൊലീസിന് കഴിയുമെന്നും പിണറായി വ്യക്തമാക്കി.

 

 

എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൗരാവകാശ രേഖ പ്രദർശിപ്പിക്കുകയും ജനാധിപത്യ പൊലീസ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിനകത്തും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വർഗീയത അടക്കം പലതരം ഭീഷണികൾ നാം നേരിടുന്നു. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പൊലീസ് സംവിധാനവും ആവശ്യമാണെന്നും പിണറായി വ്യക്തമാക്കി.  കൊല്ലത്ത്​ വാഹന പരിശോധനക്കിടെ വയർലെസ്​ സെറ്റ് കൊണ്ട്​ പൊലീസ്​ യാത്രക്കാരനെ മർദിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന്​ വെള്ളിയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാഷ്ട്രീയം മെച്ചപ്പെടുത്താന്‍ പൊലീസിന്‍റെ സഹായം വേണ്ട. പൊലീസ് അവരുടെ പണി ചെയ്യണം. മനുഷ്യനോട് ഒത്തുപോകുന്നതാകണം പൊലീസിന്‍റെ നിലപാട്. മുഖ്യ മന്ത്രി പറഞ്ഞു.

പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !

കുഞ്ഞിനെ കണ്ടിട്ടുപോലും അടങ്ങിയില്ല; കുട്ടിയും ചോരയൊലിക്കുന്ന നെറ്റിയുമായി സന്തോഷിനെ അയാൾ അടിച്ചു വീഴ്ത്തി; കൊല്ലത്ത് നടന്ന പോലീസ് ക്രൂരത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments