HomeNewsShortഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ പാകിസ്ഥാനും ഉപയോഗിക്കും: മാർച്ചുമുതൽ ലഭ്യമാക്കും

ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ പാകിസ്ഥാനും ഉപയോഗിക്കും: മാർച്ചുമുതൽ ലഭ്യമാക്കും

 

പാകിസ്ഥാനിൽ കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ നിര്‍മ്മിത കൊവിഷീല്‍ഡ് വാക്സീനും ഉപയോഗിക്കും. 70 ലക്ഷം ഡോസ് കോവിഷീല്‍ഡാണ് പാകിസ്ഥാനില്‍ ഉപയോഗിക്കുക. അടുത്ത മാര്‍ച്ചോടെ പാകിസ്ഥാനില്‍ കോവിഷീല്‍ഡ് വാക്സില്‍‍ ലഭ്യമാകും എന്നാണ് പാക് പ്രധാനമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഉപദേശകന്‍ ഡോ. ഫൈസല്‍ സുല്‍ത്താന്‍ പറയുന്നത്.

അന്താരാഷ്ട്ര കോവാക്സിന്‍ കൂട്ടായ്മയില്‍ അംഗമായ പാകിസ്ഥാന് ഇത് പ്രകാരമാണ് ഇന്ത്യന്‍ കോവിഷീല്‍ഡ് വികസിപ്പിച്ച ആസ്ട്ര സെനിക്കയില്‍ നിന്നും 7 ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍‍ ലഭിക്കുക. പ്രധാനമായും ഇവയുടെ നിര്‍മ്മാണ് ഇന്ത്യയിലാണ് നടക്കുന്നത്. ചൈനയുടെ സീനോഫാര്‍മയുടെ കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍ കൊവിഡ് വാക്സിന്‍ വിതരണം അടുത്ത ആഴ്ച തന്നെ ആരംഭിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments