HomeNewsShortപാക്ക് ഭീകരൻ ദില്ലിയിൽ അറസ്റ്റിലായി; രാജ്യവ്യാപക റൈഡ് നടത്തി എൻഐഎ; ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം...

പാക്ക് ഭീകരൻ ദില്ലിയിൽ അറസ്റ്റിലായി; രാജ്യവ്യാപക റൈഡ് നടത്തി എൻഐഎ; ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

പാക് ഭീകരൻ ദില്ലിയിൽ പിടിയിലായി. എകെ 47 തോക്കും ഗ്രനേഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‍നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം ഇന്നലെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്‍റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് വീരമൃത്യു വരിച്ചത്. കശ്മീരിൽ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments