HomeNewsShortഅനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം: കർശന നിർദേശവുമായി ഹൈക്കോടതി: ലംഘിച്ചാൽ...

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം: കർശന നിർദേശവുമായി ഹൈക്കോടതി: ലംഘിച്ചാൽ കനത്ത പിഴ

സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിര്‍ദേശം അട്ടിമറിച്ചാല്‍ ഉദ്യോഗസ്ഥര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സിംഗിള്‍ ബെഞ്ച് താക്കീത് നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാനുളള ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാകും.

സംസ്ഥാനത്തെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കടുത്ത നിലപാടെടുത്തിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മുഴുവന്‍ അനധികൃത ഫ്‌ലെക്‌സുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളില്‍ നിന്ന് പത്തുദിവസത്തിനുളളില്‍ നീക്കം ചെയ്യണം. തദ്ദേശ സ്ഥാനപന സെക്രട്ടറിമാര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. അനധികൃത ബോര്‍ഡുകള്‍ പത്തുദിവസത്തിനുശേഷവും വഴിവക്കില്‍ ശേഷിച്ചാല്‍ അതത് സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments