HomeNewsShortകോവിഡ് ഭേദമായി നിരീക്ഷണത്തിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു: മരണകാരണം കോവിഡ് അല്ലെന്നു സ്ഥിരീകരണം

കോവിഡ് ഭേദമായി നിരീക്ഷണത്തിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു: മരണകാരണം കോവിഡ് അല്ലെന്നു സ്ഥിരീകരണം

കൊറോണ ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടി (85) ആണ് മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീരാൻകുട്ടി മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇയാൾ

ഇയാളുടെ കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതേസമയം മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments