HomeNewsShortയുഎഇയിലും അമേരിക്കയിലും 'ഒമിക്രോൺ' സ്ഥിരീകരിച്ചു; ജാഗ്രതയോടെ ലോകരാജ്യങ്ങൾ

യുഎഇയിലും അമേരിക്കയിലും ‘ഒമിക്രോൺ’ സ്ഥിരീകരിച്ചു; ജാഗ്രതയോടെ ലോകരാജ്യങ്ങൾ

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ യുഎഇയിലും അമേരിക്കയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments